photo
വേണാട് സഹോദയയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി സ്കൂളിൽ നടന്ന കിഡ്സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ നിർവ്വഹിക്കുന്നു.

അഞ്ചൽ: വേണാട് സഹോദയുടെ നേതൃത്വത്തിൽ അഞ്ചൽ ശബരിഗിരി സ്കൂളിൽ ഓൺലൈൻ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ, സ്കൂൾ മാനേജർ എൻ.സുല, പ്രിൻസിപ്പൽ ബിനിൽ കുമാർ, വൈസ് പ്രിൻസിപ്പൽ കെ.ആർ. ലേഖ തുടങ്ങിയവർ സംബന്ധിച്ചു. ഇരുവേദികളിലായി നടന്ന വിവിധ മത്സരങ്ങളിൽ വേണാട് സഹോദയിൽ ഉൾപ്പെട്ട സ്കൂളുകളിലെ നൂറോളം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.