 
അഞ്ചൽ:അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അയിലറ ഗവ. എൽ.പി. സ്കൂളിൽ നടന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് രാധാ കൃഷ്ണൻ സി.പിളള അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് കമ്മിറ്റി ചെയർമാൻ അനീഷ് കെ. അയിലറ,എൽ.ആർ. ജയരാജ്, എം.ബി. തോമസ്, ക്ലബ് സെക്രട്ടറി എസ്. ദേവരാജൻ, പി. വിഷ്ണു , അനുരാജ് തുടങ്ങിയവർ സംസാരിച്ചു.