 
കൊല്ലം: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോ. കൊല്ലം താലൂക്ക് കമ്മിറ്റി വാർഷിക സമ്മേളനം പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഡി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.രഘുനാഥൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം. ജമാലുദ്ദീൻ കുഞ്ഞ്, എ. നാസറുദ്ദീൻ, റിട്ട. എസ്.പിമാരായ കെ.വിജയൻ, പി.സി. രാമചന്ദ്രൻ നായർ, എ. അഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം റിട്ട. എസ്.പി എം. കൃഷ്ണഭദ്രൻ ഉദ്ഘാടനം ചെയ്തു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാർ സംസാരിച്ചു.