 
അഞ്ചാലുംമൂട്: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല ഹോമിയോ ഡോക്ടറുമായ കടപ്പായിൽ ഡോ.കെ.വി.വാസുദേവന്റെ 34-ാം ചരമ വാർഷികത്തോടനുബന്ധിച്ചു ഞാറക്കൽ സൗഹൃദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രതിരോധ മരുന്ന് വിതരണം ജില്ലാ പഞ്ചായത്ത് അംഗം അംഗം ബി. ജയന്തി നിർവഹിച്ചു. സൗഹൃദ പ്രസിഡന്റ് കെ.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ .രാജശേഖരൻ, ബ്ളോക്ക് പഞ്ചായത്തംഗം ഷെഹന, വി.പി. വിധു, ഡോ.കെ. ശശിധരൻ പിള്ള, ഡോ.കെ.വി. ഷാജി,അഷ്ടമുടി രവികുമാർ എന്നിവർ സംസാരിച്ചു