kodikunnil
കേ​ര​ള ക​ശുഅ​ണ്ടി തൊ​ഴി​ലാ​ളി കോൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തിൽ ഡി.സി.സി യിൽ ന​ട​ന്ന സി.എം. സ്റ്റീ​ഫൻ അ​നു​സ്​മ​ര​ണം കെ.പി.സി.സി വർ​ക്കിം​ഗ്​ പ്ര​സി​ഡന്റ്​ കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ് എം.പി ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു. ഡി.സി.സി പ്ര​സി​ഡന്റ്​ പി രാ​ജേ​ന്ദ്ര​പ്ര​സാ​ദ് സ​മീ​പം.

കൊ​ല്ലം: കേ​ര​ള​ത്തി​ലെ ക​ശു​അ​ണ്ടി​യും ക​യ​റും കൈ​ത്ത​റി​യും​ ഉൾ​പ്പെ​ടു​ന്ന പ​ര​മ്പാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ നി​യ​മ​ലം​ഘ​ന​വും അ​ടി​മ​ത്ത​വും അ​വ​സാ​നി​പ്പി​ച്ച് തൊ​ഴി​ലാ​ളി​ക​ളും മ​നു​ഷ്യ​രാ​ണെ​ന്നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങൾ നി​ക്ഷേ​ധി​ക്കാൻ ആർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും സ​മ​ര​ത്തി​ലൂ​ടെ തെ​ളി​യി​ച്ച അ​ന​ശ്വ​ര​നാ​യ നേ​താ​വാ​യി​രു​ന്നു സി.എം. സ്റ്റീ​ഫ​നെ​ന്ന് കൊ​ടി​ക്കൂ​ന്നിൽ സു​രേ​ഷ് എം.പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള ക​ശു​അ​ണ്ടി തൊ​ഴി​ലാ​ളി കോൺ​ഗ്ര​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ഡി.സി.സി ഓ​ഫീ​സിൽ ചേർ​ന്ന സി.എം. സ്റ്റീ​ഫൻ അ​നു​സ്​മ​ര​ണ​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ കോൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡന്റ് പി. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അദ്ധ്യക്ഷത വഹിച്ചു. യൂ​ണി​യൻ ജ​ന​റൽ സെ​ക്ര​ട്ട​റി അ​ഡ്വ. സ​വിൻ സ​ത്യൻ, എ​ഴു​കോൺ നാ​രാ​യ​ണൻ, അ​ഡ്വ. പി.ജർ​മി​യാ​സ്, മം​ഗ​ല​ത്ത് രാ​ഘ​വൻ നാ​യർ, വി​പി​ന​ ച​ന്ദ്രൻ, എ​സ്. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ബാ​ബു ജി.പ​ട്ട​ത്താ​നം, ബോ​ബൻ ജി.നാ​ഥ്, ജ​യ​കൃ​ഷ്​ണൻ, ര​തീ​ഷ് കി​ളി​ത്ത​ട്ടിൽ, നാ​വാ​യി​ക്കു​ളം ന​ട​രാ​ജൻ, എ​രുവ വി​ജ​യ​കു​മാർ എ​ന്നി​വർ സം​സാ​രി​ച്ചു. സി.എം. സ്റ്റീ​ഫനെക്കു​റി​ച്ച് പു​സ്​ത​ക​മെ​ഴു​തി​യ വി.ടി. കു​രീ​പ്പു​ഴ, എ​ച്ച്. അൻ​വർ​സേ​ട്ട് എ​ന്നി​വ​രെ ച​ട​ങ്ങിൽ ആ​ദ​രി​ച്ചു.