 
പ്രാക്കുളം: എസ്.എൻ.ഡി.പി യോഗം പ്രാക്കുളം 445-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.പി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. സുഗതൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസർ ഹനീഷ് പുതിയ ഭരണസമിതി അംഗങ്ങളുടെ പേരുവിവരം പ്രഖ്യാപിച്ചു. യൂണിയൻ കൗൺസിലർ എസ്. അനിൽകുമാർ, കുണ്ടറ യൂണിയൻ വനിതാസംഘം പ്രസിഡന്റ് ശോഭന ദേവി, സെക്രട്ടറി ഷൈജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. അനിൽകുമാർ എന്നിവർസംസാരിച്ചു. പി. ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.