തൊടിയൂർ: ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റീവ് കെയർ കല്ലേലിഭാഗം സെന്ററിന്റെ പരിചരണത്തിലുള്ള രോഗികൾക്ക് സഹായഹസ്തവുമായി മൈനാഗപ്പള്ളി എം.എസ്.എച്ച്.എസ്. എസ് വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തി. സ്ക്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് എയർബെഡ്, ഔഷധങ്ങൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവ പാലിയേറ്റീവ് പ്രവർത്തകർക്ക് കൈമാറി. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു സാധനങ്ങൾ ഏറ്റുവാങ്ങി.സ്കൗട്ട് മാസ്റ്റർ ടി. സുനിൽകുമാർ,ഗൈഡ് ക്യാപ്ടൻ സുഫിയ,സുരേഷ് പനയ്ക്കൽ, സി.ആർ. കവിത, കെ.ജി.അഞ്ജന, സി.എസ്.വരുൺ തുടങ്ങിയവർ പങ്കെടുത്തു.