 
പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'പനിനീർപൂവിനെ വരവേൽക്കാം' പദ്ധതിതുടെ കൈപ്പുസ്തക വിതരണം ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രൻ, സി.ഡി.പി.ഒ ഗംഗാഭായി, മൈനാഗപ്പള്ളി ആയുർവേദ ആശുപതിയിലെ ഡോ. സ്വപ്ന എന്നിവർ സംസാരിച്ചു.