jadha

കുണ്ടറ: കേന്ദ്ര നയങ്ങൾക്കെതി​രെയും സംസ്ഥാന സർക്കാരി​നെ അവഗണി​ക്കുന്നുവെന്നും ആരോപി​ച്ചും സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചാരണ ജാഥയ്ക്ക് കുണ്ടറ പഞ്ചായത്തിലെ മുളവന, മുക്കൂട്, കുണ്ടറ ആശുപത്രിമുക്ക് എന്നിവടങ്ങളിൽ സ്വീകരണം നൽകി.

ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണൻ ജാഥാ ക്യാപ്ടനായ കുണ്ടറ മണ്ഡലം സെക്രട്ടറി ജി. ബാബുവിനെ മുളവനയിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. ഗ്രേഷ്യസ്, ശിവശങ്കരപ്പിള്ള, ആർ. സേതുനാഥ്, ടി. ജറോം, എസ്.ഡി. അഭിലാഷ്, ശ്രീകുമാർ, ഓമനക്കുട്ടൻപിള്ള, വേണുഗോപാൽ, ആർ. മോഹനൻ, അനിൽ, മുക്കൂട് രഘു, സിന്ധു രാജേന്ദ്രൻ, ബൈജു കരിം, ജെ. റോയി, ജാഥ ഡയറക്ടർ സുരേഷ്, അനിമോൻ, പുഷ്പരാജൻ എന്നിവർ സംസാരിച്ചു.