 
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ടാങ്കറിൽ നിന്ന് ചോർന്ന എണ്ണയിൽ തെന്നി വീണ് ബൈക്ക് യാത്രക്കാർക്ക് നിസാര പരിക്ക്.
തെന്മല ഭാഗത്ത് നിന്ന് പുനലൂരിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികരാണ്
തെന്നി വീണത്. തമിഴ്നാട്ടിൽ നിന്ന് വരികയായിരുന്ന ടാങ്കറിൽ നിന്നാണ് എണ്ണ റോഡിലേക്ക് ചോർന്നത്. പ്ലാച്ചേരിക്ക് സമീപത്തെ തമരപ്പള്ളി, കലയനാടിന് സമീപത്തെ കൊടും വളവിലാണ് ഇരു ചക്ര വാഹനങ്ങൾ തെന്നിവീണത്.
ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തുടർന്ന് പുനലൂർ ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എ.സാബുവിൻെറ നേതൃത്വത്തിൽ മനു, കണ്ണൻ ,അഖിൽ, കൃഷ്ണ രാജ് തുടങ്ങിയവർ എത്തി റോഡ് കഴുകി വൃത്തിയാക്കി.