
പുനലൂർ: ക്ഷേത്രദർശനത്തിനെത്തിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. ഇടമൺ കുന്നുംപുറത്ത് ഉഷസിൽ ജഗദമ്മയാണ് (68) മരിച്ചത്. ഇന്നലെ പുലർച്ചെ 5.30ന് കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. സമീപത്തെ വീട്ടിൽ നിന്നിറങ്ങി ക്ഷേത്രത്തിലേക്ക് നടന്നുവരുന്നതിനിടെ ഒറ്റക്കൽ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ജഗദമ്മയെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മയെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവരും സമീപവാസികളും ചേർന്ന് പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ഉഷ,സുജ. മരുമകൻ: സദാശിവൻ പിളള.