 
പുനലൂർ: തൊളിക്കോട്ട് കുറ്റിക്കാടിന് തീപിടിച്ചു. വിജയാസ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തെ മാമ്പറ്റപുത്തൻ ബംഗ്ലാവിൽ ഇന്ദിരഭായിയുടെ ഒരു ഏക്കർ വരുന്ന ഭൂമിയിലെ കുറ്റിക്കാടിനാണ് തീ പിടിച്ചത്. ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എ.സാബുവിൻെറ നേതൃത്വത്തിൽ ഫയർ ആൻറ് റസ്ക്യൂ ഓഫീസറൻമാരായ ശ്രീകുമാർ, സുരാജ്, അരുൺ എന്നിവർ ചേർന്ന് തീ അണച്ചു.