
കൊല്ലം: പ്രേം നസീറിന്റെ 33-ാം ചരമ വാർഷികം മയ്യനാട് പ്രേം നസീർ സുഹൃദ് സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ യോഗത്തിൽ പ്രേംനസീർ ഒരു മഹാനടനും അതുല്യനായ മനുഷ്യ സ്നേഹിയും എന്ന വിഷയത്തിൽ ജോൺസൺ ഡേവിഡ് പ്രഭാഷണം നടത്തി. നസീർഖാൻ, പി.ജി.മോഹൻ എന്നിവർ സംസാരിച്ചു. പ്രേം നസീർ ചിത്രങ്ങളിലെ ഗാനങ്ങൾ പ്രേംകുമാർ ആലപിച്ചു.