photo
ഏരൂർ പഞ്ചായത്തിലെ വയോധികർക്കുള്ള കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവ്വഹിക്കുന്നു. ചിന്നുവിനോദ്, ജി. അജിത്ത് തുടങ്ങിയവർ സമീപം

അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോധികർക്ക് കട്ടിലുകൾ വിതരണം ചെയ്തു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇരുപത്തിയൊന്ന് പേർക്കാണ് ആദ്യഘട്ടത്തിൽ കട്ടിൽ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ വിതരണം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നു വിനോദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.രാജി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺ വി. രാജ്, പ്രസന ഗണേഷ്, പഞ്ചായത്ത് അസി. സെക്രട്ടറി ഷിബു തുടങ്ങിയവർ സംബന്ധിച്ചു.