lake
ശാസ്താംകോട്ട കായൽദുരന്തത്തിന്റെ നാൽപ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി കോവൂർ കുഞ്ഞുമോൻ എം.എൽ എ .യുടെ നേതൃത്വത്തിൽ കായലിൽ ചിരാതുകൾ ഒഴുക്കുന്നു

പടിഞ്ഞാറേകല്ലട : ശാസ്താംകോട്ട കായൽദുരന്തത്തിന്റെ നാൽപ്പതാംവാർഷികം പടി. കല്ലടയിൽ ആചരിച്ചു. 1982ജനുവരി 16ന് ശാസ്താംകോട്ട കായലിൽ കടത്തുവള്ളം മുങ്ങി മരിച്ച 24 ൽ 22പേരും കല്ലട വിളന്തറദേശക്കാരായിരുന്നു. അവരുടെ ബന്ധുക്കൾ ഉൾപ്പടെ ഭൂരിഭാഗം ദേശക്കാരും അനുസ്മരണത്തിന് ഒത്തുചേർന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്‌ത അനുസ്മരണസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർമാൻ ഡോ.പി. കെ. ഗോപൻ, പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഉഷാലയം ശിവരാജൻ, അംബികകുമാരി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം വി.രതീഷ്, പഞ്ചായത്ത്‌ അംഗങ്ങളായ എൻ.ശിവാനന്ദൻ, ഓമനക്കുട്ടൻപിള്ള, പഞ്ചായത്ത്‌ മുൻപ്രസിഡന്റ്മാരായ ബി.ഗിരിജ, ജെ.ശുഭ, മുൻ അംഗങ്ങളായ വൈ. എ.സമദ്, സി.രാജേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. ടി. ശിവരാജൻ സ്വാഗതം പറഞ്ഞു.