 
കൊല്ലം: പുനക്കൊന്നൂർ മണ്ഡലം ജംഗ്‌ഷൻ മംഗളോദയം ഗ്രന്ഥശാലയ്ക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഒന്നാം നിലയുടെ ഉദ്‌ഘാടനം മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ബി. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥലോകം മാസികയുടെ മുഖ്യപത്രാധിപരായിരുന്ന എസ്.രമേശന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എൻ.എസ്. പ്രസന്നകുമാർ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ദേവദാസ്, പഞ്ചായത്തംഗം ഷേർളി സത്യദേവൻ, മുഖത്തല ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സതീശൻ, ഫറൂക്ക് നിസാർ, കവി വാക്കനാട് സുരേഷ്, മുൻ ഗ്രന്ഥശാല പ്രസിഡന്റ് ജെ.വിജയകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.പ്രഭാകരൻ പിള്ള സ്വാഗതവും ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി.കെ.പ്രസന്നകുമാർ നന്ദിയും പറഞ്ഞു.