photo
ആടുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു

കരുനാഗപ്പള്ളി : പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്തു. പട്ടിക വിഭാഗത്തിന്റെ ഉപജീവനം ലക്ഷ്യമിട്ട് നഗരസഭ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വനിതകൾക്ക് ആടുകളെ നൽകിയത്. 6.75 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഫലം 75 പേർക്ക് ലഭിക്കും. ആടുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പടിപ്പുര ലത്തീഫ്, വാർഡ് കൗൺസിലർ മുഹമ്മദ് മുസ്തഫ, വെറ്ററിനറി ഡോക്ടർ ജാസ്മിൻ ജമാൽ തുടങ്ങിയവർ പങ്കെടുത്തു.