
കൊല്ലം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കുണ്ടറ ഏരിയാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഏരിയാ സെക്രട്ടറി ഡി. ദിനേശ് കുമാർ നിർവഹിച്ചു. പെരുമ്പുഴ ഗ്രാമോദ്ധാരണ സർവീസ് സഹകരണ ബാങ്ക് യൂണിറ്റിലെ ജീവനക്കാരനായ അഖിലിന് അംഗത്വം നൽകിയായിരുന്നു ഉദ്ഘാടനം. യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി ബി. പ്രമോദ്, ബാങ്ക് സെക്രട്ടറി എസ്. മണികണ്ഠൻ പിള്ള എന്നിവർ പങ്കെടുത്തു.