
കൊല്ലം: റിപ്പബ്ളിക് ദിന പേരഡിലെ ഫ്ളോട്ടിൽ നിന്ന് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉൾപ്പെട്ട ഫ്ളോട്ടിന് അനുമതി നിഷേധിച്ചതിൽ എ.ഐ.വൈ.എഫ് കൊല്ലം സിറ്റി കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിനിത വിൻസന്റ് ഉദ്ഘാടനം ചെയ്തു. ഷൈൻ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിറ്റി കമ്മിറ്റി സെക്രട്ടറി എസ്.എസ്.കണ്ണൻ സ്വാഗതംപറഞ്ഞു. ജില്ലാസെക്രട്ടറി അധിൻ സംസാരിച്ചു.