photo
ഇടയ്ക്കാട് തെക്ക് കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ.കെ.ബി. ശെൽവമണി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിമുക്തി വാരാചരണത്തിന്റെ ഭാഗമായി പോരുവഴി ഇടയ്ക്കാട് തെക്ക് കൈരളി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ.കെ.ബി.ശെൽവമണി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് വി. ബേബികുമാർ അദ്ധ്യക്ഷനായി. പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഇ. നിസാമുദ്ദീൻ, പത്തനംതിട്ട കൺട്രോൾ റൂം എസ്.ഐ സി. മധു എന്നിവർ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീതാ സുനിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രിസിഡന്റ് ബി. ബിനീഷ്, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മനു വി.കുറുപ്പ്, പഞ്ചായത്ത് നേതൃസമിതി കൺവീനർ സുൽഫീഖാൻ റാവുത്തർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.തങ്കപ്പൻ, എം.മനു, കെ.സുഗതൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി കെ. സാംബശിവൻ സ്വാഗതവും ലൈബ്രേറിയൻ അഖില നന്ദിയും പറഞ്ഞു.