 
തൊടിയൂർ : പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കൽ പദ്ധതി പ്രകാരം തൊടിയൂർ പഞ്ചായത്തിൽ മൺചട്ടിയിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.ടെറസിലും മറ്റും ചട്ടികൾ സ്ഥാപിച്ച് പച്ചക്കറി കൃഷി ചെയ്യാൻ കഴിയുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. വീടുകളിൽത്തന്നെ പച്ചക്കറി ഉല്ലാദിപ്പിച്ച് സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. തൊടിയൂർ കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യു.വിനോദ് അദ്ധ്യക്ഷനായി. തൊടിയൂർവിജയൻ, എൽ.ജഗദമ്മ, കൃഷി ഓഫീസർ കാർത്തിക എന്നിവർ സംസാരിച്ചു.