sreeraj-

ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ കോയിപ്പാട് തണ്ടാന്റഴികത്തു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജശേഖരൻ ഉണ്ണിത്താന്റെ മകൻ ശ്രീരാജ് (27) ആണ് മരിച്ചത്.

ആന്ധ്രാ പ്രദേശിൽ ജോലിയുള്ള ശ്രീരാജ് മാതാവ് മരിച്ച വിവരം അറിഞ്ഞു നാട്ടിൽ എത്തിയതായിരുന്നു. മാതാവ് സുധർമ്മ അമ്മ അഞ്ച് ദിവസം മുമ്പാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീരാജ് ഇത്തിക്കരയാറ്റിലെ കുമ്മല്ലൂർ പാലത്തിൽ നില്ക്കുന്നത് സമീപ വാസികൾ കണ്ടിരുന്നു. അമ്മയുടെ മരണം ശ്രീരാജിനെ മാനസികമായി തളർത്തിയിരുന്നതായി പറയപ്പെടുന്നു. ശ്രീരാജ് ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് പോലീസ്.

ചാത്തന്നൂർ പോലീസ് ഇത്തിക്കരയാറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോേളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ശ്രീരാജ് അവിവാഹിതനാണ്. സഹോദരി: രാഖി.