intuc-
കേരള ഫീഡ്സിന് മുന്നിലെ സത്യഗ്ര പന്തൽ സന്ദർശിച്ച ശേഷം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ സമരവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കേരള ഫീഡ്സ് ഫാക്ടറിക്ക് മുമ്പിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സത്യഗ്രഹം നടത്തി വരുന്ന കേരള ഫീഡ്സ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് ( ഐ.എൻ.ടി.യു.സി) പ്രവർത്തകരെ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖൻ സന്ദർശിച്ചു. ചർച്ചയ്ക്ക് വഴിയൊരുക്കുമെന്ന ലേബർ ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ സമരം താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. യൂണിയൻ പ്രസിഡന്റ് ചിറ്റുമൂലനാസർ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കൈതവനത്തറ ശങ്കരൻ കുട്ടി, മണ്ഡലം പ്രസിഡന്റ് മുടിയിൽ മുഹമ്മദ് കുഞ്ഞ്, കെ. എം. കെ. സത്താർ, സുനിൽ കൈലാസം, നിസാർ, സുരേഷ് ബാബു, ബാബുഅമ്മവീട്, ഷാജികൃഷ്ണ, സതീശൻ, ബിനിഅനിൽ ,സോമൻപിള്ള, വിനോദ് പിച്ചിനാട്ട്, ചൂളൂർഷാനി, അനിയൻ വിളയിൽ, ശശി താരാഭവനം തുടങ്ങിയവർ സംസാരിച്ചു.