പരവൂർ: പരവൂർ മുൻസിഫ് കോടതിക്ക് മുന്നിലുള്ള റോഡ് സഞ്ചാര യോഗ്യമാക്കാൻ റെയിൽവേ വക ഭൂമി നഗരസഭയ്ക്ക് പാട്ടത്തിന് നൽകണമെന്ന പ്രമേയം നഗരസഭ കൗൺസിൽ ഐകകണ്ഠ്യേന പാസാക്കി. റെയിൽവേ സ്റ്റേഷൻ വാർഡ് കൗൺസിലർ എസ്. ശ്രീലാൽ ആണ് പ്രമേയം അവതരിപ്പിച്ചത്. റെയിൽവേ ഡിവിഷണൽ മാനേജർക്ക് രേഖകൾ കൈമാറും. ചെയർപേഴ്സൻ പി ശ്രീജ അദ്ധ്യക്ഷത വഹിച്ചു. എ. സഫറുള്ള, ജെ. ഷെരീഫ്, വി. അംബിക, എസ്. ഗീത, മാങ്ങാക്കുന്ന് ഗീത, സുധീർ കുമാർ, സ്വർണ്ണമ്മ സുരേഷ്, അശോക് കുമാർ, ടി.സി. രാജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.