chc
ആംബുലൻസ് സേവനം വെട്ടിക്കുറച്ച സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിന് മുന്നിൽ നടത്തിയ പ്രതിഷേധം സമരം മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കൊവിഡ് മഹാമേരി പടർന്ന് പിടിക്കുന്ന അവസരത്തിൽ 108 ആംബുലൻസ് സേവനം 12 മണിക്കൂറായി വെട്ടിച്ചുരുക്കുകയും രാത്രിയിൽ ആംബുലൻസ് സർവ്വീസ് നിർത്തലാക്കുകയും ചെയ്ത സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുമ്പിൽ പ്രതിഷേ‌‌ധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. അൻസാർ എ.മലബാർ, കയ്യാലത്തറ ഹരിദാസ്, മെഹർ ഖാൻ ചേന്നല്ലൂർ, എച്ച്.എസ്. ജയ് ഹരി, ഇന്ദുലേഖ രാജീവ്, എസ്.ഗീതാകുമാരി, ബേബി വേണുഗോപാൽ, എസ്. സുൾഫിഖാൻ, സന്തോഷ് തണൽ, കെ.കേശവപിള്ള, വി.എൻ. ബാലകൃഷ്ണൻ, ഷമീർ തുടങ്ങിയവർ നേതൃത്വം നല്കി