t

കൊല്ലം: സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷൻ ഇന്നാരംഭിക്കും. പരമാവധി കുട്ടികൾക്ക് വാക്‌സിൻ നൽകി പ്രതിരോധപ്രവർത്തനങ്ങൾ സുരക്ഷിതമാക്കാനാണ് സ്‌കൂളുകളിൽ വാക്‌സിനേഷൻ നടത്താൻ തീരുമാനിച്ചത്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചും രക്ഷിതാക്കളുടെ സമ്മതത്തോടെയുമായിരിക്കും വാക്സിനേഷൻ. 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ എടുത്തെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ 15നും 18നും ഇടയിലുള്ള 63,000 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്.

# സ്‌കൂളുകളിലെ വാക്സിനേഷൻ

 2007ലോ അതിനുമുമ്പോ ജനിച്ചവർക്ക് വാക്‌സിൻ എടുക്കാം

 വാക്‌സിൻ എടുക്കാത്ത വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടത്തണം

 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷൻ സൈ​റ്റുകളായി തിരഞ്ഞെടുത്താണ് വാക്‌സിനേഷൻ

 സ്‌കൂളുകളിൽ തയ്യാറാക്കിയ വാക്‌സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
 മറ്റുള്ളവയെ പോലെ സ്‌കൂൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷൻ റൂം, ഒബ്‌സർവേഷൻ റൂം എന്നിവ ഉണ്ടാവും

 ഇൻഫ്രാറെഡ് തെർമോമീ​റ്റർ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാർത്ഥികളെ വാക്‌സിനേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക

 കൈകൾ സാനി​ട്ടൈസ് ചെയ്ത ശേഷം വിദ്യാർത്ഥികൾ വെയി​റ്റിംഗ് ഏരിയയിൽ വിശ്രമിക്കണം

 ആധാറോ സ്‌കൂൾ ഐഡി കാർഡോ കുട്ടികൾ കയ്യിൽ കരുതണം

 വാക്‌സിനേഷൻ ഡെസ്‌കിൽ ഇവ കാണിച്ച് രജിസ്​റ്റർ ചെയ്ത കുട്ടിയാണെന്ന് ഉറപ്പ് വരുത്തും

 വാക്സിൻ നൽകുന്നതിന് മുൻപ് കുട്ടിക്ക് മ​റ്റ് ആരോഗ്യ പ്രശ്‌നങ്ങളോ അലർജിയോ ഇല്ലെന്ന് ഉറപ്പ് വരുത്തും

 എല്ലാ കേന്ദ്ര ർത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും
 വാക്‌സിനെടുത്ത ശേഷം ഒബ്‌സർവേഷൻ റൂമിൽ 30 മിനി​റ്റ് കുട്ടികളെ നിരീക്ഷിക്കും

 ബുദ്ധിമുട്ടുകൾ കാണുന്നുവെങ്കിൽ തൊട്ടടുത്ത എ.ഇ.എഫ്‌.ഐ (പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല കാര്യങ്ങൾ) മാനേജ്‌മെന്റ് സെന്ററിലെത്തിക്കും

 ഇതിനായി സ്‌കൂളുകളിൽ ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസ് ഉറപ്പാക്കും
 രാവിലെ 9 മുതൽ വൈകുന്നേരം 3 വരെയായിരിക്കും സ്‌കൂളുകളിലെ വാക്‌സിനേഷൻ സമയം