photo
സ്വപ്ന ജയൻസിന്റെ 'അടർന്ന ചില്ലകൾ' കവിതാ സമാഹാരം പ്രതീപ് കണ്ണങ്കോട്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്യുന്നു

കൊല്ലം: സ്വപ്ന ജയൻസിന്റെ 'അടർന്ന ചില്ലകൾ' കവിതാ സമാഹാരത്തിന്റെ പ്രകാശന അഞ്ചൽ പനച്ചവിള ലൈബ്രറി ഹാളിൽ നടന്നു. സാഹിത്യകാരനും നാടകകൃത്തുമായ പ്രതീപ് കണ്ണങ്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടിയ്ക്ക് നൽകി പ്രകാശനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ദേവരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇടമുളയ്ക്കൽ ബാലകൃഷ്ണൻ പുസ്തക പരിചയം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഷൈൻകുമാർ, ബാബു തടത്തിൽ, എ.ജെ.പ്രദീപ്, അനീഷ് കെ.അയിലറ, കോട്ടാത്തല ശ്രീകുമാർ, കെ.ആർ.രാജേന്ദ്രൻ, കരവാളൂർ ജയചന്ദ്രൻ, ജോൺ റിച്ചാർഡ്, സുതിന പനച്ചവിള, ഉന്മേഷ് ചൈത്രം, രാധാമണി സുഗതൻ, സ്വപ്ന ജയൻസ് എന്നിവർ സംസാരിച്ചു.