vipin-

അഞ്ചൽ: യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ ഓടയിൽ കണ്ടെത്തി.

അഞ്ചൽ മാർക്കറ്റ് ജംഗ്ഷന് സമീപം തഴമേൽ വൃന്ദാവനത്തിൽ ശിവരാമപിള്ള - ലളിതമ്മ ദമ്പതികളുടെ മകൻ വിപിൻ (42) ആണ് മരിച്ചത്. തമേൽ റോഡിൽ വീടിന് സമീപത്തെ കാട് മൂടിയ ഓടയിൽ കിടന്ന മൃതദേഹം ഇന്നലെ രാവിലെ കാൽനടയാത്രക്കാരാണ് കണ്ടത്.

അഞ്ചൽ തഴമേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലാതല മാർക്കറ്റിംഗ് സൊസൈറ്റിയിലെ ജീവനക്കാരനായിരുന്നു വിപിൻ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. അഞ്ചൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: അശ്വതി. മകൾ: അതുല്യ.