 
അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ആയൂർ ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ഡോ.എ.ജെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തും. ശാഖാസെക്രട്ടറി കെ. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, സെക്രട്ടറി ആർ. ഹരിദാസ്, ഡയറക്ടർ ബോർഡ് അംഗം ബൈജു, കൗൺസിലർ എസ്. സദാനന്ദൻ, യൂണിയൻ പ്രതിനിധി ആയൂർ ഗോപിനാഥ് എന്നിവർ സംസാരിച്ചു. മെഡിക്കൽ പരീക്ഷയിൽ ഉയർന്ന വിജയം നേടിയ ആർഷ ആർ. സിബിയെ ആദരിച്ചു. ശാഖാ ഭാരവാഹികളായി ഡോ.എ.ജെ.അശോകൻ (പ്രസിഡന്റ്), കെ.രാജേന്ദ്രൻ (സെക്രട്ടറി), ആർ.പി.ആസാദ് (വൈസ് പ്രസിഡന്റ്), ആയൂർ ഗോപിനാഥ് (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.