navas
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ സ്മാർട്ട് അംഗനവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് നിർവ്വഹിക്കുന്നു

ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ സ്മാർട്ട് അങ്കണവാടിയുടെ ശിലാസ്ഥാപനം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.എ.സമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ,​ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കുമേൽ,​ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഫിയ നവാസ്, സജിമോൻ, വർഗീസ് തരകൻ, മനാഫ് മൈനാഗപ്പള്ളി, ഷീബ സിജു, ഷഹുബാനത്ത്, എ. ഇ ലക്ഷ്മി, ചിത്രലേഖ തുടങ്ങിയവർ പങ്കെടുത്തു.