photo
ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിൽ നടന്ന കാവടി ഘോഷ യാത്ര

പുനലൂർ: കിഴക്കൻ മലയോര മേഖലകളിലെ ക്ഷേത്രങ്ങളിൽ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ കാവടി ഘോഷയാത്ര നടന്നു. എസ്.എൻ.ഡി.പിയോഗം ഇടമൺ കിഴക്ക് ശാഖയിലെ ഇടമൺ ശ്രീഷൺമുഖ ക്ഷേത്രം,ചെമ്മന്തൂർ,നെല്ലിപ്പള്ളി കല്ലാർ,തെന്മല പാലക്കര, ഇടപ്പാളയം, വളളംവെട്ടി തുടങ്ങിയ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കാവടി ഘോഷയാത്രകൾ നടന്നത്.

ഇടമൺ ശ്രീഷൺമുഖ ക്ഷേത്ര സന്നിധയിൽ നിന്ന് ആരംഭിച്ച കാവടി ഘോഷയാത്ര ഇടമൺ ഗവ.എൽ.പി.എസ്, ഇടമൺസത്രം, റെയിൽവേ സ്റ്റേഷൻ വഴി ഇടമൺ പടിഞ്ഞാറ് ശാഖയിലെ ആയിരവല്ലി ക്ഷേത്രത്തിൽ പ്രദിക്ഷണംവച്ചു. ശാഖ പ്രസിഡന്റ് എസ്.ഉദയകുമാർ, സെക്രട്ടറി പ്രസാദ് തുടങ്ങിവയവരുടെ നേതൃത്വത്തിൽ ഘോഷയാത്രക്ക് സ്വീകരണം നൽകി. തുടർന്ന് ഇടമൺ സത്രം ജംഗ്ഷനിലെ ഗുരുക്ഷേത്രം, ഇടമൺ 34 മാടൻ കാവ്, ഇടമൺ 34ലെ ഗുരു ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം പവർ ഹൗസ് ജംഗ്ഷൻ വഴി തിരികെ ക്ഷേത്ര സന്നിധിയിൽ സമാപിച്ചു. തുടർന്ന് ദീപാരാധന ദീപകാഴ്ചയും നടന്നു.

ഇടമൺ 34 ഗുരുദേവ ക്ഷേത്രത്തിൽ ശാഖ പ്രസിഡന്റ് ആർ.രാജേഷ്, വൈസ് പ്രസിഡന്റ് രാജൻ, സെക്രട്ടറി സജി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഘോഷയാത്രക്ക് വരവേൽപ്പ് നൽകി. കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ഘോഷ യാത്ര സംഘടിപ്പിച്ചത്.

ഇടമൺ കിഴക്ക് ശാഖ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ, വൈസ് പ്രസിഡന്റ് ചന്ദ്രബാബു, സെക്രട്ടറി എസ്.അജീഷ്, യൂണിയൻ പ്രതിനിധി എസ്.സനൽകുമാർ, മുൻ ശാഖ സക്രട്ടറിമാരായ സുജാതൻ,സുനിൽകുമാർ,മുൻ ശാഖ പ്രസിഡന്റുമാരായ എസ്.രാധാകൃഷ്ണൻ, ഡി.സുരേന്ദ്രൻ, ശാഖ കമ്മിറ്റി അംഗങ്ങളായ ബൈജു,ബാബു, സുധീർബാബു തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.