 
കൊല്ലം: ജെ.സി.ഐ കൊല്ലം ടൗണിന്റെ 2022 ലെ ലോക്കൽ ഓർഗനൈസേഷൻ ഇൻസ്റ്റലേഷൻ ചടങ്ങിൽ പ്രസിഡന്റ് ജയു പ്രകാശ്, സെക്രട്ടറി നാകേഷ് രവി, ട്രഷറർ റയ്മ, ജോയിന്റ് സെക്രട്ടറി തമീം എന്നിവരടങ്ങിയ 15 അംഗ സമിതി സ്ഥാനമേറ്റു. ജെ.സി. വസിം നിഷാദ് അദ്ധ്യക്ഷനായി. മുൻ നാഷണൽ പ്രസിഡന്റ് ജെ.എഫ്.എസ് അനീഷ് സി.മാത്യു, ജെ.സി.സെൻ, ഉണ്ണിക്കൃഷ്ണൻ കർത്ത, ജെ.സി സെൻ നിഥിൻ കൃഷ്ണ, ജെ.സി സെൻ ഷിബിലു എം.ജെ.സി സെൻ അഷറഫ് ഷെറീഫ് എന്നിവർ പങ്കെടുത്തു. സഹസ്ര കല്പം പ്രോജക്ടിന്റെ ഉദ്‌ഘാടനവും നടന്നു.