gandhibhavan-
ഗാന്ധിഭവനിൽ പ്രേം നസീർ അനുസ്മരണം ചലച്ചിത്ര സംവിധായകൻ ആലപ്പി അഷറഫ് ഉദ്ഘാടനം ചെയ്യുന്നു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, നടൻ ടി.പി. മാധവൻ, സിനിമാ നിർമ്മാതാവ് ജെ.ജെ. കുറ്റിക്കാട്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, പല്ലിശ്ശേരി തുടങ്ങിയവർ സമീപം

പത്തനാപുരം: പ്രേംനസീറിന്റെ മുപ്പത്തിമൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച്‌ ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച അനുസ്മരണം സംവി​ധായകൻ ആലപ്പി​ അഷറഫ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറും ഗാന്ധിഭവൻ സെക്രട്ടറിയുമായ പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ നിർമ്മാതാവ് ജെ.ജെ. കുറ്റിക്കാട്, ഗാർഫി ചെയർമാൻ പി.എസ്. അമൽരാജ്, ജനറൽ സെക്രട്ടറി പല്ലിശ്ശേരി, വനിതാ കൺവീനർ റാണി നൗഷാദ്, നടൻ ടി.പി. മാധവൻ, പ്രേംനസീറിന്റെ സന്തതസഹചാരിയും ചലച്ചിത്ര മാദ്ധ്യമ പ്രവർത്തകനുമായ സി.എൻ. കൃഷ്ണൻകുട്ടി, കവയിത്രി ബൃന്ദ പുനലൂർ എന്നിവർ സംസാരി​ച്ചു.