navas
ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എന്നിവർ പുഷ്പചകം സമർപ്പിക്കുന്നു

ശാസ്താംകോട്ട: എഴുപത്തി മൂന്നാമത് ശൂരനാട് രക്തസാക്ഷി ദിനാചരണം ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. ശൂരനാട് വടക്ക് പൊയ്കയിൽ രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകാരൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണയോഗം വ്യവസായ മന്ത്രി പി. രാജീവ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രസിഡന്റ്‌ സിബി കൃഷ്ണ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.സന്തോഷ്‌ സ്വാഗതം പറഞ്ഞു. മന്ത്രി പി .പ്രസാദ് ഓൺലെനിലൂടെ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ശിവശങ്കര പിള്ള, ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ .ശിവശങ്കരൻ നായർ, മണ്ഡലം സെക്രട്ടറി ആർ.എസ്. അനിൽ, എം.ഗംഗാധരക്കുറുപ്പ്, ജി.രാധാകൃഷ്ണൻ,കെ. പ്രദീപ്, പി.ഓമനക്കുട്ടൻ,ആർ.സുന്ദരേഷൻ, പി.ശ്യാമളയമ്മ, എസ്.അനിൽ എന്നിവർ പങ്കെടുത്തു.