1-
ജോൺ

കൊല്ലം: സഹോദരിക്കൊപ്പം താമസിക്കുകയായിരുന്ന അമ്മ തന്റെയൊപ്പം വരാൻ വിസമ്മതിച്ചതിൽ പ്രകോപിതനായി അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ. ഇരവിപുരം തെക്കുംഭാഗം തോട്ടത്തിൽ പടിഞ്ഞാ​റ്റതിൽ ജോൺ (40) ആണ് പിടിയിലായത്. അമ്മ ഡെയ്‌സിയുടെ കൈയാണ് ഫൈബർ വടി കൊണ്ട് അടിച്ചോടിച്ചത്. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ അരുൺ ഷാ, പ്രകാശ്, ഷാജി എ.എസ്.ഐ ശോഭകുമാരി സി.പി.ഒ വിനു വിജയ്, ലതീഷ് മോൻ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.