udayan-

കൊല്ലം: യുവാവിനെ തലയ്ക്കടിച്ച കേസിൽ ആലപ്പാട്ട് പണ്ടാരത്തുരുത്ത് പൂമുഖത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉദയൻ (68) പിടിയിലായി. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീടിന് വടക്ക് വശം കൂടി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ മരക്കൊമ്പു കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. യുവാവിന്റെ പരാതിയിൽ പട്ടികജാതി, പട്ടിക ഗോത്ര വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം രജിസ്​റ്റർ ചെയ്ത കേസിലാണ് അറസ്​റ്റ്. കരുനാഗപ്പളളി അസിസ്​റ്റന്റ് കമ്മിഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ജി. ഗോപകുമാർ, എസ്.ഐമാരായ വിനോദ് കുമാർ, അലോഷ്യസ് അലക്‌സാണ്ടർ, സുരേഷ്, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, എം. സജികുമാർ എന്നിവരാണ് ഇയാളെ പിടികൂടിയത്.