ചാത്തന്നൂർ: ചാത്തന്നൂർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പി.ടി.എയുടെയും എസ്.എം.സിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനയോഗം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ് അദ്ധ്യക്ഷയായി. വാർഡ് അംഗം രേണുക രാജേന്ദ്രൻ, ഹെഡ്മിസ്ട്രസ് എൽ. കമലമ്മയമ്മ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എസ്. രാഖി, രാധാകൃഷ്ണപിള്ള, സേതുലാൽ, ജി. ദീപു, എൻ. സതീശൻ, ശ്രീലത, കനകലത, ജെസി വർഗീസ്, കെ. സിന്ധു എന്നിവർ സംസാരിച്ചു.