
പുനലൂർ: നഗരസഭയിലെ 20 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസുകളുടെ പ്രവർത്തന ഭാഗീകമാക്കുകയും സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ സൂപ്രണ്ട്, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,രജിസ്ട്രാർ തുടങ്ങിയവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സെക്രട്ടറി നൗഷാദ് അറിയിച്ചു. നിരവധി ജീവനക്കാർ നിരീക്ഷണത്തിലുമാണ്.കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടാണ് കൊവിഡ് വ്യാപകമായത്. ഇത് കണക്കിലെടുത്ത് എല്ല അപേക്ഷകളും ഓൺ ലൈനിലാക്കിയെന്നും അദ്ദേഹം അറിയിച്ചു. നഗരസഭ പ്രദേശങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം 67 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.