t

 വഴിപാടു ലിസ്റ്റിലെ ആറാം പേരുകാരൻ

പോരുവഴി: ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പേരിൽ നേർച്ചയാനയെ എഴുന്നള്ളിക്കും. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ആനയെഴുന്നള്ളത്തിൽ ആറാം പേരുകാരനായിട്ടാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിനെ ഉൾപ്പെടുത്തിയത്.

ജനുവരി 31ന് ഒമ്പതാം ഉത്സവത്തിനാണ് ആന നേർച്ച എഴുന്നെള്ളത്ത്. ആനയെ എഴുന്നള്ളിക്കാൻ താത്പര്യമുണ്ടെന്ന് ഒരു മാസം മുമ്പാണ് തമിഴ്നാട്ടിൽ നിന്ന്‌ സ്റ്റാലിന്റെ പ്രതിനിധികളെത്തി ക്ഷേത്ര കമ്മിറ്റിയെ അറിയിച്ചത്. വഴിപാടു തുകയായി 9,000 രൂപ ഇവർ മുൻകൂറായി അടച്ച്‌ രസീത് കൈപ്പറ്റി. സ്റ്റാലിന്റെ ഭാഗ്യനമ്പർ 6 ആണ്. പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് ആറാം പേരുകാരനായി ഉൾപ്പെടുത്തിയത്. ചടങ്ങ് നടക്കുന്ന ദിവസം എം.കെ.സ്റ്റാലിന്റെ പ്രതിനിധിയായി തമിഴ്നാട് ആരോഗ്യമന്ത്രി എത്തുമെന്നാണ് വിവരം. ഉത്സവ നോട്ടീസിലും തമിഴ്നാട് മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.

അഭീഷ്ഠ സിദ്ധിക്കുവേണ്ടി നടത്തുന്ന ചടങ്ങാണ് ആന എഴുന്നള്ളത്ത്. 500ഓളം ബുക്കിംഗ് ഇക്കൊല്ലം ലഭിച്ചിട്ടുണ്ട് .കൊവിഡ് കാരണം ബുക്കിംഗ് കുറവാണെന്ന് ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. ഒൻപതാം ഉത്സവത്തിനാണ് നേർച്ച ആനകളെ ക്ഷേത്രത്തിൽ എഴുന്നള്ളിക്കുന്നത്. പ്രശസ്തരായ 100 ഗജവീരന്മാരെ പങ്കെടുപ്പിച്ച് പത്താം ഉത്സവ ദി​വസം പൂരം നടത്തിയിരുന്നു. കൊവിഡ് കാരണം കഴിഞ്ഞ വർഷവും ഇക്കൊല്ലവും കൂടുതൽ ആനകളെ പങ്കെടുപ്പിച്ചു കൊണ്ട് പൂരം നടത്താൻ സാധിക്കി​ല്ല. 23 ന് കൊടിയേറി ഫെബ്രുവരി ഒന്നി​ന് ഉത്സവം സമാപിക്കും.

 ആന നേർച്ച എഴുന്നള്ളത്ത്

നേർച്ചക്കാരൻ, അല്ലെങ്കിൽ പ്രതിനിധികൾ ആനയെ ക്ഷേത്രത്തിലെത്തിച്ച് എഴുന്നള്ളിക്കുന്നതാണ് ചടങ്ങ്. ആനയുടെ ഏക്കത്തുകയും (വാടക), പാപ്പാൻമാരുടെ ഉൾപ്പെടെയുള്ള മറ്റു ചെലവുകളും സ്വയം വഹിക്കണം.

ഉത്സവ നോട്ടീസിൽ ആനയെ നേർച്ച എഴുന്നള്ളിക്കുന്നവരുടെ ലിസ്റ്റിൽ ആറാം നമ്പരായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. 500 ഓളം ബുക്കിംഗ് ഈ വർഷം വന്നു . കൊവിഡ് ആയതിനാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ബുക്കിംഗ് കുറവാണ്

വേണുഗോപാലക്കുറുപ്പ്, ദേവസ്വം പ്രസിഡന്റ്

................................

തമിഴ്നാട്ടിൽ നിന്നു വന്ന ഒരു ഭക്ത തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പേരിൽ ആനയെ എഴുന്നള്ളിക്കുന്നതിനുളള വിവരങ്ങൾ അന്വേഷിച്ചി​രുന്നു. എന്നാൽ അത് കാര്യമായിട്ട് എടുത്തില്ല. അടുത്ത ദിവസം സ്റ്റാലിന്റെ പ്രതിനിധികൾ 9000 രൂപ അടച്ച് ബുക്ക് ചെയ്യുകയായി​രുന്നു ചെയ്യുകയായിരുന്നു

വിജയൻ കാഞ്ഞിരവിള, ദേവസ്വം സെക്രട്ടറി