പോരുവഴി: ശൂരനാട് കലാപത്തിന്റെ സ്മരണ പുതുക്കി ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ശൂരനാട് കലാപത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു. അക്കരയിൽ ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. എം.മനു, അക്കരയിൽ ഹുസൈൻ, എം.സുൽഫിഖാൻ റാവുത്തർ, ഇർഷാദ് കണ്ണൻ, റാഷിദ് പോരുവഴി, മുഹമ്മദ് ഹാരിസ് എന്നിവർ സംസാരിച്ചു.