 
അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 40 പോത്തുക്കുട്ടികളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ വിതരണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, ഡോ. അഖില തുടങ്ങിയവർ സംബന്ധിച്ചു. കൊവിഡ് സാഹചര്യത്തിൽ തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്നവർക്ക് വരുമാനമാർഗ്ഗം ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.