photo
ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഒഫ് അഡ്വ. എ.എം.ആരിഫ് നിർവ്വഹിക്കുന്നു

കരുനാഗപ്പള്ളി : എം.പി യുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഒഫ് അഡ്വ. എ.എം.ആരിഫ് നിർവ്വഹിച്ചു. 10 ലക്ഷം രൂപ മുടക്കിയാണ് ആധുനിക ആംബുലൻസ് വാങ്ങിയത്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അംബുജാക്ഷി, ബിന്ദു, മെഡിക്കൽ ഓഫീസർ ഡോ.ജ്യോതിലക്ഷ്മി, ഡോ.ശ്രീകല, ടി.എൻ. വിജയകൃഷ്ണൻ, വിക്രമൻ എന്നിവർ പങ്കെടുത്തു.