 
ഓയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണിറ്റ് ദ്വൈ വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്നു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓയൂർ യൂണിറ്റ് പ്രസിഡന്റ് എസ്.സാദിക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ചികിത്സാ ധനസഹായം വിതരണവും അംഗങ്ങളുടെ കുട്ടികളിൽ മികച്ച വിജയം നേടിയവർക്കുള്ള അനുമോദനവും നടന്നു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ കെ. എം. കൊച്ചുകോശി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കബീർ, ജില്ലാ സെക്രട്ടറി, ബി.പ്രേമാനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം എം.രാജൻകുട്ടി, കണ്ണനല്ലൂർ മേഖലാ ട്രഷറർ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് എസ്.സാദിക്കിനെ പ്രസിഡന്റായും കെ.രാജേന്ദ്രനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എന്നാൽ, എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച എ.സിറാജുദ്ദീന് ആദ്യ ഒരുവർഷത്തേയ്ക്ക് പ്രസിഡന്റ് സ്ഥാനം സാദിക് വിട്ടുനൽകുകയും. തുടർന്ന് എസ്.സാദികിന് പ്രസിഡന്റ് സ്ഥാനം തിരികെ നല്കാനും ധാരണയായി.