 
കൊല്ലം: കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ ഡോ. കെ. ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. ആശുപത്രിയിൽ ദീർഘകാലം ഫിസിഷ്യനായിരുന്ന ഡോ. കെ. ബാലകൃഷ്ണന്റെ ചികിത്സാ നേട്ടങ്ങളെക്കുറിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എൻ. രാജേന്ദ്രൻ, പി. സുന്ദരൻ, അനിൽ മുത്തോടം എന്നിവർ അനുസ്മരിച്ചു. മെഡിക്കൽ സൂപ്രണ്ടും ന്യൂറോളജിസ്റ്റുമായ ഡോ. കെ.എൻ. ശ്യാംപ്രസാദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മീന അശോകൻ, ഡോ. സി. സൂസമ്മ, ഡോ. എം.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.