 
പോരുവഴി: ഇടയ്ക്കാട് തെക്ക് മന്നം ഫൗണ്ടേഷൻ സെന്റർ ഫോർ എഡ്യൂക്കേഷൻ ടെക്നോളജിയിലെ ഇംഗ്ലീഷ് വിഭാഗവും ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബും സംയുക്തമായി കൊവിഡ് കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ.കെ. സന്ധ്യകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷനായി. സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർ ആർ.അംബിക, പി.ടി.എ അംഗം പ്രകാശ് എന്നിവർ സംസാരിച്ചു. മന്നം ഫൗണ്ടേഷൻ സെന്റർ ഫോർ എഡ്യൂക്കേഷൻ ടെക്നോളജിയിലെ ഫിലോസഫി വിഭാഗം അദ്ധ്യാപിക ഗീത ജോസിന്റെയും ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ഗൗരി എന്നിവർ ക്ലാസ് നയിച്ചു.