chandran

ചാത്തന്നൂർ: റിയാദിൽ ഹൃദയാഘാതംമൂലം ചികിത്സയിലിരിക്കെ മരണപ്പെട്ട മീയണ്ണൂർ ശാസ്താംപൊയ്ക സി.എസ്. ഭവനിൽ ഡി. ചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് നാലുമണിയോടെ മൃതദേഹം തിരുവനന്തപുരം എയർപോർട്ടിൽ എത്തും. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: ശരത് ചന്ദ്രൻ, ശരണ്യ ചന്ദ്രൻ. മരുമകൻ: അജീഷ് കുമാർ.