award

കൊല്ലം: മലയാള ഭാഷാ ഐക്യവേദിയുടെ രണ്ടാമത് ഭാഷാപ്രതിഭാ പുരസ്‌കാരം കാഥികൻ വി. ഹർഷകുമാറിന് സമ്മാനിച്ചു. കൊല്ലം പ്രസ് ക്ളബിൽ നടന്ന ചടങ്ങ് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി പ്രസിഡന്റ് അടുതല ജയപ്രകാശ് അദ്ധ്യക്ഷനായി. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി. രാമഭദ്രൻ, കഥാകൃത്ത് അനിൽ ജനാർദ്ധനൻ, പുരോഗമന കലാ സാഹിത്യ സംഘം ദക്ഷിണ മേഖലാ സെക്രട്ടറി അഡ്വ. ഡി. സുരേഷ്‌ കുമാർ, കെ. പങ്കജാക്ഷൻ പിള്ള, വി. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ഐക്യവേദി സെക്രട്ടറി മടന്തകോട് രാധാകൃഷ്‍ണൻ സ്വാഗതവും ട്രഷറർ യു. അനിൽകുമാർ നന്ദിയും പറഞ്ഞു.