
കൊല്ലം: മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പരിശോധന സുതാര്യമാക്കണമെന്നും മേഖലയിലെ വറുതി കണക്കിലെടുത്ത് വായ്പകൾ എഴുതിത്തള്ളണമെന്നും കേരള ധീവരസഭ ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.കെ. വിനോദ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ഇടപ്പുരയിൽ ബിജു, നേതാക്കളായ സജി ചെല്ലപ്പൻ, തോപ്പിൽ അനിൽകുമാർ, പടീറ്റേഴത്ത് സുനിൽകുമാർ, ശശീന്ദ്രൻ ചെറിയഴീക്കൽ, സുധ.ആർ. ദാസ്, അജിത്ത്, സാനു, ജോയി. എം.എസ്. മണിക്കുട്ടൻ, സുരേഷ്, രത്നദാസ്, രത്‌നകുമാർ എന്നിവർ സംസാരിച്ചു.