 
പരവൂർ: നഗരസഭയുടെ കീഴിലുള്ള, മുതലക്കുളത്തെ ഹരിതകർമസേനയുടെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിൽ തീപിടിത്തം.
കഴിഞ്ഞ ദിവസം രാവിലെ 12.30നാണ് സംഭവം. പരവൂരിൽ നിന്നും കല്ലമ്പലത്തിൽ നിന്നും ഫയർഫോഴ്‌സുകളെത്തി രാവിലെയോടെയാണ് തീ കെടുത്തിയത്.
50 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി നഗരസഭ അറിയിച്ചു. പ്ലാസ്റ്റിക് ശേഖരിച്ചു വച്ചിരുന്ന ഷെഡ് പൂർണമായും കത്തിനശിച്ചു. സമീപത്തെ ഷെഡിന് തീപിടിക്കാതിരുന്നതിനാൽ ദുരന്തമൊഴിവായി. ഷെഡിൽ ഉണ്ടായിരുന്ന യന്ത്റങ്ങളും മറ്റ് വൈദ്യുത ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. പരവൂർ ഫയർ സ്റ്റേഷൻ ഓഫീസർ ഡി.ഉല്ലാസ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.അനിൽകുമാർ, സീനിയർ ഫയർ ഓഫിസർ ബി. ശ്രീകുമാർ, ഫയർ ഓഫീസർമാരായ സി.ഷാജി, ഒ.കിരൺ, എസ്.അനിൽകുമാർ, എസ്.അനൂപ്, എസ്.എം.ആദർശ്, ആർ.രതീഷ്, എ.ജെ.അംജിത്ത്, ഫയർ ഡ്രൈവർമാരായ വൈ.അബ്ബാസ്, കെ.എസ്.ഗിരീഷ്‌കുമാർ, ഹോംഗാർഡുമാരായ ജി.എസ്.സജേഷ്‌കുമാർ, കെ.തങ്കച്ചൻ എന്നിവർ ചേർന്നാണ് തീ കെടുത്തിയത്.