photo
കോട്ടാത്തല മലയാളീ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കോട്ടാത്തല മലയാളി ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബി.എസ്.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ കെ.കുമാരൻ, ഡി.സുഭാഷ് ചന്ദ്, കോട്ടാത്തല ശ്രീകുമാർ‌, ബേബി, ദീപാസുനി, നടരാജൻ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട എം.ടി.എം.എം മിഷൻ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ശസ്ത്രക്രിയയും തുടർ ചികിത്സയും വേണ്ടവർക്ക് സൗജന്യമായി സൗകര്യമൊരുക്കുമെന്നും ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.